NEWS
30 കോടി രൂപയുടെ തിരുവോണം ബംപർ ഭാഗ്യശാലി പണം കൈപ്പറ്റി
07/10/2026 08:31 AM IST
nila

തിരുവനന്തപുരം: 30 കോടി രൂപയുടെ തിരുവോണം ബംപർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ഒടുവിൽ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റി.
30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിൽ നികുതി, സെസ്, ഏജന്റ് കമ്മിഷൻ തുടങ്ങിയവ കുറച്ചശേഷം 16.47 കോടി രൂപയാണ് ജേതാവിന് ലഭിച്ചത്.
തളിപ്പറമ്പിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.
വലിയ തുകയുടെ ബംപർ സമ്മാനം ലഭിക്കുന്നവരെ തേടി വിവിധ സ്ഥലങ്ങളിൽനിന്ന് പണം ആവശ്യപ്പെട്ട് ആളുകൾ എത്തുന്ന സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുതെന്ന് ജേതാവ് ആവശ്യപ്പെട്ടതോടെ ലോട്ടറി വകുപ്പ് പേരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










